Kerala

അത് പാര്‍ട്ടിക്കാര്യം; ശശിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ നടപടിയെടുക്കേണ്ടതില്ലെന്ന് ജയരാജന്‍

തിരുവനന്തപുരം: പികെ ശശി എംഎല്‍എക്കെതിരെ ഉയര്‍ന്ന ലൈംഗിക പീഡനാരോപണം പാര്‍ട്ടിക്കാര്യമാണെന്ന് മന്ത്രി ഇ.പി.ജയരാജന്‍. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നടപടിയെടുക്കേണ്ട ആവശ്യമില്ല. സര്‍ക്കാരിന്റെ മുന്നില്‍ ഇതുവരെ പ്രശ്‌നം വന്നിട്ടുമില്ല. അതുകൊണ്ട് തന്നെ താന്‍ അഭിപ്രായം പറയുന്നില്ല. പാര്‍ട്ടിയുടെ കാര്യം പാര്‍ട്ടി സെക്രട്ടറിയോട് ചോദിക്കണമെന്നും മന്ത്രി പറഞ്ഞു.

പ്രളയക്കെടുതിയെ തുടര്‍ന്ന് സ്‌കൂള്‍ കലോത്സവവും ഫിലിം ഫെസ്റ്റിവലും ഒഴിവാക്കിയ സര്‍ക്കാര്‍ നടപടി പിന്‍വലിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കലോത്സവം ഒഴിവാക്കപ്പെടുമ്പോള്‍ കുട്ടികളുടെ ഗ്രേസ് മാര്‍ക്ക് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ടെന്നും ഇതിനെക്കുറിച്ച് ആലോചിച്ച ശേഷം ഉചിതമായ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.

കെ.പി.എം.ജി എന്ന കമ്പനി പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കു ചേരുന്നത് സൗജന്യമായാണ്. അവരുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങള്‍ നോക്കേണ്ടതില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.

868 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close