പാലക്കാട്: ഷൊര്‍ണൂര്‍ എംഎല്‍എയും സിപിഎം നേതാവുമായ പികെ ശശിക്കെതിരായ പീഡന ആരോപണത്തില്‍ മൗനം പാലിക്കുന്ന മഹിളാ അസോസിയേഷനെ പരിഹസിച്ച് വി.ടി.ബല്‍റാം എംഎല്‍എ. രാജ്യത്ത് സ്ത്രീകള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന അതിക്രമങ്ങള്‍ക്കെതിരെ അഖിലേന്ത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ഇന്നലെ നടത്തിയ പ്രതിഷേധ മാര്‍ച്ച് പരാമര്‍ശിച്ച് കൊണ്ടായിരുന്നു ബല്‍റാമിന്റെ പരിഹാസം.
പികെ ശശിയുടെ വിഷയത്തില്‍ വൃന്ദ കാരാട്ടിനും യുവതി ആദ്യ ഘട്ടത്തില്‍ പരാതി നല്‍കിയിരുന്നു. പരാതി നല്കി ആഴ്ചകള്‍ പിന്നിട്ടിട്ടും യാതൊരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് സീതാറാം യെച്ചൂരിക്ക് വീണ്ടും പരാതി നല്‍കുന്നത്. ഇതിന് ശേഷം മാത്രമാണ് അന്വേഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങളിലേക്ക് പാര്‍ട്ടി കടന്നത്. ഇപ്പോഴും ഈ വിഷയത്തില്‍ മഹിള അസോസിയേഷന് യാതൊരു പ്രതികരണവും നടത്തിയിട്ടില്ല.
ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്,
ഇത്ര പെട്ടെന്ന് ദേശീയ തലത്തില്‍ത്തന്നെ ഒരു പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിയുന്ന സിപിഎമ്മിന്റെ വനിതാ സംഘടനയുടെ സംഘാടക മികവ് അംഗീകരിച്ചേ പറ്റൂ.
എജ്ജാതി ടൈമിംഗ്
സിപിഎം ഇസ്തം