ശ്രീനഗര്‍: ജമ്മു കശ്മീരിലെ രജോറി ജില്ലയിലെ കാസില്‍ ഭീകരര്‍ നടത്തിയ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തി. ഒരു ഭീകരനെ സുരക്ഷസേന വധിച്ചു. രണ്ട് പേര് നിയന്ത്രണരേഖ മറികടന്ന് അതിര്‍ത്തിയിലൂടെ നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നത് സൈന്യത്തിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു. ഇതേതുടര്‍ന്ന് നടത്തിയ വെടിവപ്പിലാണ് ഒരാള്‍ കൊല്ലപ്പെട്ടത്. മറ്റേയാള്‍ ഓടി രക്ഷപെട്ടു. മരിച്ചയാളുടെ മൃതദേഹം പൊലീസിന് കൈമാറി.