Kerala

എംഎല്‍എക്കെതിരായ പീഡനപരാതി; രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച് നടത്തി

പാലക്കാട്: പികെ ശശി എംഎല്‍എക്കെതിരായ പീഡനപരാതിയില്‍ അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച എംഎല്‍എയുടെ പാലക്കാടുള്ള വീട്ടിലേക്ക് മാര്‍ച്ച് നടത്തി. യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രകാശ് ബാബു മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. പി.കെ.ശശിക്കെതിരെ പരാതി ലഭിച്ചിട്ടും നടപടിയെടുക്കാതെ ശശിയെ സംരക്ഷിച്ച കോടിയേരി ബാലകൃഷ്ണനും മറ്റ് ഉന്നത നേതാക്കള്‍ക്കെതിരെയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വരും ദിവസങ്ങള്‍ പി.കെ.ശശിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്താകമാനം യുവമോര്‍ച്ച വന്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

647 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close