India

രാജ്യം ആദരിച്ച ഗുരുക്കന്മാരെ അഭിനന്ദിക്കാൻ പ്രധാനമന്ത്രി നേരിട്ടെത്തി

ന്യൂഡൽഹി ; രാജ്യം ആദരിച്ച അദ്ധ്യാപകർക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി.ദേശീയ പുരസ്ക്കാരം നൽകി ആദരിച്ച അദ്ധ്യാപകരെ അനുമോദിക്കാനാണ് അദ്ദേഹം നേരിട്ടെത്തിയത്.

അദ്ധ്യാപകരെ പേരെടുത്ത് പറഞ്ഞ് അഭിനന്ദിച്ച അദ്ദേഹം ഓരോത്തരോടൊപ്പം എടുത്ത ചിത്രങ്ങളും ട്വിറ്ററിൽ പങ്ക് വച്ചു.

ആത്മാർത്ഥത ജീവിതമന്ത്രമായി തുടരുന്നവരാണ് അദ്ധ്യാപകരെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരിക്കൽ അദ്ധ്യാപനത്തിലേക്ക് കടന്നവർ എന്നും മനസ്സുകൊണ്ട് ഗുരുക്കന്മാരായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഗുരുക്കന്മാരും,അദ്ധ്യാപകരും തമ്മിലുള്ള ഊഷ്മളബന്ധമാണ് വിദ്യാധനത്തിന്റെ കരുത്ത് .രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം ഡിജിറ്റൽ രീതിയിലേക്ക് മാറേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം സൂചിപ്പിച്ചു.

കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി പ്രകാശ് ജാവ്ദേക്കറും ചടങ്ങിൽ പങ്കെടുത്തു.

4K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close