കണ്ണൂർ ; മുസ്ലീം ലീഗിന്റെ ഇരിട്ടി ഓഫീസിനു സമീപം സ്ഫോടനം നടന്നതുമായി ബന്ധപ്പെട്ട് നാലു മുസ്ലീം ലീഗ് പ്രാദേശിക നേതാക്കൾ അറസ്റ്റിൽ .
മുസ്ലിം ലീഗ് ഇരിട്ടി ടൗൺ കമ്മിറ്റി പ്രസിഡന്റ് പി വി നൗഷാദ്,സെക്രട്ടറി സഖറിയ,ജോയിന്റ് സെക്രട്ടറി എം കെ ഷറഫുദീൻ,വൈസ് പ്രസിഡന്റ് കെ മുഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്.
സ്ഫോടനത്തെ തുടർന്ന് മുസ്ലീം ലീഗിന്റെ ഇരിട്ടി ഓഫീസിൽ പൊലീസ് നടത്തിയ റെയ്ഡിൽ നിരവധി ബോംബുകളും,മാരകായുധങ്ങളും പിടിച്ചെടുത്തിരുന്നു.