തിരുവനന്തപുരം ; ലൈംഗികാരോപണം ഉയർന്ന പശ്ചാത്തലത്തിൽ പി കെ ശശി എം എൽ എ സ്ഥാനം രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് യുവ മോർച്ചാ പ്രവർത്തകർ സെക്രട്ടറിയേറ്റ് മാർച്ച് നടത്തി. എം എൽ എ യുടെ കോലം കത്തിച്ചാണ് പ്രവർത്തകർ പ്രതിഷേധിച്ചത്.
പരാതി ലഭിച്ചിട്ടും നടപടി എടുക്കാതെ പൂഴ്ത്തിവെച്ച സിപിഎം സംസ്ഥാന സെക്രട്ടറിയ്ക്ക് എതിരെ ഉൾപ്പടെ പൊലീസ് നടപടി സ്വീകരിക്കണമെന്നും യുവമോർച്ച ആവശ്യപ്പെട്ടു.
സ്ത്രീ സുരക്ഷയ്ക്ക് മുൻഗണന നൽകുന്ന സർക്കാരാണെന്ന് പറയുമ്പോഴും സ്വന്തം പാർട്ടിയിലുള്ളവർ പോലും പീഡിപ്പിക്കപ്പെടുന്ന സാഹചര്യമാണുള്ലതെന്നും യുവമാർച്ച ആരോപിച്ചു.
എം എൽ എ യ്ക്ക് എതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് യുവമോർച്ച വ്യക്തമാക്കി.