ആലപ്പുഴ ; ചമ്പക്കുളം ഗവ. ആശുപത്രിക്കു മുൻപിൽ ആംബുലൻസിനു തീപിടിച്ച് രോഗി മരിച്ചു.നടുഭാഗം സ്വദേശി മോഹനൻ നായർ (66) ആണ് മരിച്ചത്.
ശ്വാസതടസ്സത്തിനു ചമ്പക്കുളം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിൽസ തേടിയ ഇദ്ദേഹത്തെ അവസ്ഥ വഷളായതിനെ തുടർന്ന് എടത്വ ജൂബിലി ആശുപത്രിയിലേക്കു കൊണ്ടുപോകാൻ തയാറെടുക്കുന്നതിനിടെയാണ് അപകടം.
രോഗിയെ 108 ആംബുലൻസിനുള്ളിൽ പ്രവേശിപ്പിച്ച ശേഷം ഓക്സിജൻ നൽകുന്നതിനിടെ സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു.ഒപ്പമുണ്ടായിരുന്ന സഹായി മോഹനൻ നായരെ സാഹസികമായി രക്ഷപ്പെടുത്തി ഓട്ടോയിൽ ആശുപത്രിയിലേക്ക് അയച്ചെങ്കിലും വൈകാതെ മരണപ്പെടുകയായിരുന്നു.ശ്വാസതടസ്സമാണ് മരണകാരണം.
ആംബുലൻസിൽ ഒപ്പമുണ്ടായിരുന്ന നേഴ്സിനും,സഹായിക്കും പൊള്ളലേറ്റു . നേഴ്സിന്റെ നില ഗുരുതരമാണ്.
ആംബുലൻസിനു സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷ, രണ്ടു ബൈക്കുകൾ, ഒരു കാർ, ഒരു കട എന്നിവയും പൂർണമായി കത്തിനശിച്ചു