കുവൈറ്റ് ; കേടായ മീനിന്റെ കണ്ണുകൾക്ക് പകരം പ്ലാസ്റ്റിക് കണ്ണ് പതിപ്പിച്ച് വില്‍പ്പന നടത്തിയ സംഭവത്തില്‍ ഉപഭോക്തൃവകുപ്പ് അന്വേഷണം ആരംഭിച്ചു.
പ്ലാസ്റ്റിക്ക് കണ്ണുള്ള മീനുകള്‍ വില്‍ക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ ഒരു യുവതി പ്രചരിപ്പിക്കുകയായിരുന്നു. മീന്‍ വൃത്തിയാക്കുന്നതിനിടെയാണ് കണ്ണിന്റെ സ്ഥാനത്തുള്ളത് പ്ലാസ്റ്റിക് കണ്ണുകള്‍ എന്ന് തിരിച്ചറിഞ്ഞത്.
കേടായമീനുകള് ശുദ്ധമെന്ന് കാണിക്കാന്‍ പ്ലാസ്റ്റിക് കണ്ണ് ഒട്ടിച്ചുചേര്‍ത്ത് വില്‍പ്പന നടത്തുന്ന വീഡിയോ ആണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചത്.