Kerala

പി കെ ശശിക്കെതിരായ പരാതി ; ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു

ന്യൂഡൽഹി ; ഷൊർണ്ണൂർ എം എൽ എ പികെ ശശിയ്ക്കെതിരായ ലൈംഗികാരോപണത്തിൽ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു.സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും അധ്യക്ഷ രേഖ ശർമ്മ പറഞ്ഞു.പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തും.ജനപ്രതിനിധിയുടെ ഭാഗത്ത് നിന്നുണ്ടായത് വലിയ തെറ്റാണെന്നും രേഖാ ശർമ്മ പറഞ്ഞു.

ശശിയ്ക്കെതിരായ പീഡനപരാതിയില്‍ സ്വമേധയാ കേസെടുക്കേണ്ട സാഹചര്യമില്ലെന്ന് സംസ്ഥാന വനിത കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍ പറഞ്ഞതിനു പിന്നാലെ വൻ പ്രതിഷേധമാണ് സംസ്ഥാനത്തുണ്ടായത്. പരാതി ലഭിച്ചാല്‍ മാത്രമേ കമ്മീഷന്‍ അന്വേഷിക്കുകയുള്ളൂവെന്നും ജോസഫൈൻ പറഞ്ഞു.

മാത്രമല്ല ഇരയായ യുവതി പൊതുജനങ്ങളുടെ മുന്നില്‍ വന്ന് പറയുകയോ പൊതു ഇടങ്ങളില്‍ പരാതി ഉന്നയിക്കുകയോ ചെയ്താല്‍ മാത്രമേ വനിത കമ്മീഷന് കേസെടുക്കാന്‍ സാധിക്കുകയുള്ളുവെന്നും അവർ വ്യക്തമാക്കിയിരുന്നു.ഈ പശ്ചാത്തലത്തിലാണ് ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിരിക്കുന്നത്.

5K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close