India

പെരുനാൾ ദിനത്തിൽ അതിഥിയായെത്തിയ വനിതാ എഞ്ചിനീയറെ രണ്ടുമാസം തടവിലാക്കി പീഡിപ്പിച്ചു

മുംബൈ : പെരുനാൾ ദിനത്തിൽ വീട്ടിലേക്ക് ക്ഷണിച്ച യുവതിയെ തടവിലാക്കി പീഡിപ്പിച്ചത് രണ്ടുമാസം.

മുംബൈ വെസ്റ്റ് അന്ധേരിയില്‍ താമസക്കാരനായ സയ്യീദ് അമീര്‍ ഹുസൈനെ(27)യാണ് എന്‍ജിനീയറായ യുവതിയുടെ പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ജൂണില്‍ പെരുന്നാള്‍ദിവസം രാത്രിഭക്ഷണത്തിന് ക്ഷണിച്ച യുവാവ് മയക്കുമരുന്ന് നല്‍കി പീഡിപ്പിക്കുകയും, രണ്ടുമാസത്തോളം തടവിലാക്കി പീഡനം തുടരുകയും ചെയ്‌തെന്നാണ് പരാതി.

27-കാരിയായ യുവതി സമൂഹമാധ്യമം വഴിയാണ് യുവാവിനെ പരിചയപ്പെടുന്നത്. കഴിഞ്ഞ ചെറിയപെരുന്നാള്‍ ദിവസം സയ്യീദ് അമീര്‍ ഹുസൈന്‍ യുവതിയെ രാത്രിഭക്ഷണത്തിന് അപ്പാര്‍ട്ട്‌മെന്റിലേക്ക് ക്ഷണിച്ചു. എന്നാൽ അപ്പാർട്ട്മെന്റിലെത്തിയ യുവതിയ്ക്ക് അമീർ മയക്കുഗുളിക കലർത്തിയ ഭക്ഷണമാണ് നൽകിയത്.

ഭക്ഷണം കഴിച്ചതിനെ തുടർന്ന് ബോധരഹിതയായ യുവതിയെ അമീർ പീഡിപ്പിക്കുകയും,ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തുകയും ചെയ്തു.

പിറ്റേദിവസം ബോധംവന്നപ്പോള്‍ യുവതിയെ ഈ വീഡിയോ ദൃശ്യങ്ങള്‍ കാണിച്ചു ഭീഷണിപ്പെടുത്തി. തന്നെ വിവാഹം കഴിക്കണമെന്നും അല്ലെങ്കില്‍ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്നുമായിരുന്നു ആദ്യത്തെ ഭീഷണി.

എന്നാല്‍ യുവതി ഇതനുസരിക്കാതിരുന്നതോടെ അപ്പാര്‍ട്ട്‌മെന്റില്‍ ബന്ദിയാക്കുകയായിരുന്നു. തുടര്‍ന്ന് പലദിവസങ്ങളിലായി യുവതിയെ പീഡിപ്പിച്ചു. ഇതിനിടെ ആസിഡ് ഒഴിക്കുമെന്നും, പെണ്‍വാണിഭസംഘത്തിന് കൈമാറുമെന്നും യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നു.

യുവാവിന്റെ അപ്പാര്‍ട്ട്‌മെന്റില്‍ തടവില്‍ കഴിയുന്നതിനിടെ ഓഗസ്റ്റ് 25-നാണ് യുവതി അവിടെനിന്നും രക്ഷപ്പെടുന്നത്. അപ്പാര്‍ട്ട്‌മെന്റില്‍ എത്തിയ മാതാവാണ് യുവതിക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കിയത്.

തുടര്‍ന്ന് മുംബൈയിലെ ബന്ധുവീട്ടിലെത്തിയ യുവതി സംഭവിച്ചതെല്ലാം വെളിപ്പെടുത്തുകയും ബന്ധുക്കളുടെ സഹായത്തോടെ കോത്ത്‌റഡ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയുമായിരുന്നു.

1K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close