ന്യൂഡൽഹി ; ഇന്ത്യാ-അമേരിക്ക വിദേശകാര്യ, പ്രതിരോധ മന്ത്രിതല ചർച്ച ഇന്ന് നടക്കും. ടു പ്ളസ് ടു എന്ന് പേരിട്ടിരിക്കുന്ന ഈ ചർച്ചയിൽ വിദേശകാര്യമന്ത്രി സുഷമാ സ്വരാജും പ്രതിരോധമന്ത്രി നിർമ്മലാ സീതാരാമനും ഇന്ത്യയെ പ്രതിനിധീകരിക്കും.അമേരിക്കൻ വിദേശകാര്യസെക്രട്ടറി മൈക്ക് പോംപിയോ ,പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് എന്നിവരും ചർച്ചയിൽ പങ്കെടുക്കും
സൈനിക സാങ്കേതിക വിദ്യ പങ്കുവയ്ക്കാനുള്ള കോംകോസ കരാറും ചർച്ചയിൽ വിഷയമാകും.
യുദ്ധവിമാനങ്ങളിലുൾപ്പെടെ അമേരിക്കൻ ആശയവിനിമയ സംവിധാനം ഘടിപ്പിക്കാനും പരസ്പരം ഇതുപയോഗിക്കാനും അനുവദിക്കുന്നതാണ് കരാർ. മൈക്ക് പോംപിയോ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സന്ദർശിക്കും.