തിരുവനന്തപുരം ; ഷൊർണ്ണൂർ എംഎൽഎ പി കെ ശശിയ്ക്കെതിരെ നടപടിയുണ്ടാകുമെന്ന് ഭരണപരിഷ്കാര കമ്മീഷൻ വി എസ് അച്യുതാനന്ദൻ.
സ്ത്രീ വിഷയം ആയതിനാൽ കണിശമായും നടപടിയുണ്ടാകും. എന്നാൽ പഠിച്ചിട്ട് വേണം തീരുമാനമെടുക്കാനെന്നും അദ്ദേഹം പറഞ്ഞു.
എംഎൽഎ യ്ക്കെതിരായ പീഡന പരാതിയെ കുറിച്ചറിയില്ലെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു.എന്തു പറഞ്ഞാലും അത് വിവാദ വിഷയമാകുമെന്നും,പക്ഷം പിടിക്കാനില്ലെന്നും മന്ത്രി പറഞ്ഞു.