തിരുവനന്തപുരം ; കെഎസ്ആർടിസി എംഡി ടോമിൻ തച്ചങ്കരിയ്ക്കെതിരെ രൂക്ഷവിമർശനമുയർത്തി സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ.
കെഎസ്ആർടിസി എംഡിയുടെ പേര് പോലും പറയാൻ കൊള്ളില്ല. കെ.എസ്.ആര്.ടി.സി സ്വന്തം സ്വത്താണെന്നാണ് തച്ചങ്കരിയുടെ വിചാരം. ഇന്ന് വന്ന് നാളെ പോകുന്നവനാണ് എംഡി. ,അതുകൊണ്ട് വന്ന വഴി തച്ചങ്കരി മറക്കരുത്. അധികം കളിയൊന്നും നടത്തണ്ട ,കമ്മീഷൻ തട്ടിയെടുക്കാനുള്ള പരിപാടികളാണ് തച്ചങ്കരി നടത്തുന്നതെന്നും പന്ന്യൻ പറഞ്ഞു.
കെഎസ്ആര്‍ടിസി എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടതിനെതിരെ തൊഴിലാളി യൂണിയനുകള്‍ നടത്തുന്ന സമരത്തില്‍ സംസാരിക്കവേയാണ് പന്ന്യന്‍ തച്ചങ്കരിക്കെതിരെ വിമർശനമുയർത്തിയത്.