ഇസ്ലാമാബാദ് ; മറ്റു രാജ്യങ്ങളുമായി കൂട്ടുചേർന്നു നടത്തുന്ന യുദ്ധങ്ങളിൽ ഭാവിയിൽ പാകിസ്ഥാൻ പങ്കാളിയാകില്ലെന്ന് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ.
അയൽരാജ്യങ്ങളുമായി പാകിസ്ഥാൻ സമാധാനമാണ് ആഗ്രഹിക്കുന്നത്. സൈനിക ആസ്ഥാനത്ത് നടന്ന രക്തസാക്ഷി ദിന പരിപാടിയിലാണ് ഇമ്രാൻ ഖാൻ ഇന്ത്യയുമായുള്ള ബന്ധത്തെ കുറിച്ച് പരോക്ഷമായി പരാമർശിച്ചത്.
തുടക്കം മുതൽ തന്നെ താൻ യുദ്ധങ്ങൾക്കെതിരാണെന്ന് പറഞ്ഞ ഇമ്രാൻ ഖാൻ കാശ്മീരിൽ ഇന്ത്യ നടത്തുന്നത് ക്രൂരതകളാണെന്ന പതിവ് പല്ലവികൾ ആവർത്തിച്ചു.ഐക്യരാഷ്ട്ര സംഘടന പ്രമേയങ്ങൾക്കനുസരിച്ചുള്ള കശ്മീർ പ്രശ്നപരിഹാരം ഉടൻ വേണമെന്ന ആവശ്യവും മുന്നോട്ട് വച്ചു.