Kerala

പികെ ശശി , ‘ മിണ്ടരുത് ‘ പരസ്യപ്രസ്താവനകൾ ഒഴിവാക്കാൻ പാർട്ടി നിർദേശം

പാലക്കാട് ; ലൈംഗികാരോപണം ഉയർന്ന സാഹചര്യത്തിൽ ഷൊർണ്ണൂർ എംഎൽഎ പികെ ശശി പരസ്യപ്രസ്താവനകൾ ഒഴിവാക്കണമെന്ന് സിപിഎം.പ്രകോപനപരമായ അഭിപ്രായങ്ങൾ ഒഴിവാക്കണമെന്നും പാർട്ടി നിർദേശം നൽകി.

പികെ ശശിക്കെതിരായ ആരോപണത്തിൽ പാർട്ടി അന്വേഷണ റിപ്പോർട്ട് അടുത്ത സംസ്ഥാന കമ്മിറ്റിക്കു മുൻപെന്ന് സിപിഎം കേന്ദ്ര നേതാക്കള്‍ പറഞ്ഞു. എത്രയും വേഗം അന്വേഷണം പൂർത്തിയാക്കണം എന്നാണ് തീരുമാനമെന്നും കേന്ദ്ര നേതാക്കൾ വ്യക്തമാക്കി.

അതേസമയം നടപടികള്‍ ഇതിനോടകം തന്നെ ആരംഭിച്ചതായും പ്രാഥമിക അന്വേഷണത്തിനു ശേഷമാണ് കമ്മിഷനെ വച്ചതെന്നുമാണ് നേതാക്കള്‍ നല്‍കുന്ന വിശദീകരണം.

അതേസമയം പരാതിയിൽ പെൺകുട്ടി ഉറച്ചുനിൽക്കുന്നതും കേസെടുക്കണമെന്ന ആവശ്യം ശക്തമായതും പാർട്ടിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

248 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close