ന്യൂഡൽഹി: ഇക്കൊല്ലത്തെ നാരീ ശക്തി പുരസ്ക്കാരത്തിന് കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയം നാമനിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചു. രാജ്യത്ത് വനിതകള്‍ക്ക് നല്കുന്ന പരമോന്നത സിവിലിയന്‍ ബഹുമതിയാണ് ഈ പുരസ്ക്കാരം. വനിതാ ശാക്തീകരണത്തിനായി നിരന്തരം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വനിതകള്‍ക്കും സ്ഥാപനങ്ങള്‍ക്കുമാണ് ഈ ബഹുമതി നല്‍കുന്നത്.
എല്ലാ വര്‍ഷവും അന്താരാഷ്ട്ര വനിതാ ദിനത്തില്‍ രാഷ്ട്രപതിയാണ് നാരീ ശക്തി പുരസ്ക്കാരം സമ്മാനിക്കുന്നത്. ഇക്കൊല്ലത്തെ നാരീ ശക്തി പുരസ്ക്കാരത്തിനുള്ള നാമനിര്‍ദ്ദേശങ്ങള്‍ ഒക്ടോബര്‍ 31 വരെ സമര്‍പ്പിക്കാം. പുരസ്ക്കാരത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ http://www.wcd.nic.in/award ല്‍ ലഭ്യമാണ്.
ആവശ്യമായ രേഖകള്‍ സഹിതമുള്ള നാമനിര്‍ദ്ദേശങ്ങള്‍ Deputy Secretary (WD & IC), MWCD, Room No- 632, 6th Floor, Shastri Bhawan, New Delhi- 110001 എന്ന വിലാസത്തിലാണ് അയയ്ക്കേണ്ടത്.
സ്വന്തമായി അയയ്ക്കുന്ന നാമനിര്‍ദ്ദേശങ്ങളും പരിഗണിക്കും. സംസ്ഥാന ഗവണ്മെന്റുകള് / കേന്ദ്ര മന്ത്രാലയങ്ങള്‍ എന്നിവ ശുപാര്‍ശ ചെയ്യുന്ന വ്യക്തികള്‍ക്ക് പുറമെ സെലക്ഷന് കമ്മിറ്റിക്ക് അവരുടെ ഇഷ്ടപ്രകാരം മറ്റ് വ്യക്തികളേയും പരിഗണിക്കാം.
പുരസ്ക്കാരത്തിനായി ലഭിക്കുന്ന നാമനിര്‍ദ്ദേശങ്ങള്‍ ഒരു സ്ക്രീനിംഗ് കമ്മിറ്റി പരിശോധിച്ച ശേഷം ശുപാര്‍ശയോടെ അന്തിമ തീരുമാനത്തിനായി ദേശീയ സെലക്ഷന് കമ്മിറ്റിക്ക് സമര്‍പ്പിക്കും.