Kerala

നൂറ്റാണ്ടുകൾ കൂടുമ്പോൾ പ്രളയമുണ്ടാകും; കുറേപേർ മരിക്കും, കുറേപേർ ജീവിക്കും: മന്ത്രി എംഎം മണി

തിരുവനന്തപുരം: പ്രളയം പ്രകൃതി സൃഷ്ടിയാണ് കുറെ പേർ മരിക്കും കുറെ പേർ ജീവിക്കുമെന്ന് വൈദ്യുതി മന്ത്രി എം എം മണി. നൂറ്റാണ്ട് കൂടുമ്പോൾ പ്രളയം ഉണ്ടാകും. കയ്യേറ്റമാണോ ദുരന്തത്തിന് കാരണമെന്ന ചോദ്യത്തിന് ഗ്രഹണ സമയത്തു ഞാഞ്ഞൂലുകളും തല പൊക്കും. കാനം രാജേന്ദ്രൻ ഇതിൽ പെടുമോ എന്ന ചോദ്യത്തിന് അയാളോട് ചോദിക്കണമെന്നും എം എം മണി പറഞ്ഞു.

കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്തെ അണക്കെട്ടുകള്‍ തുറന്നതില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ജലവിഭവ മന്ത്രി മാത്യൂ ടി തോമസ് പറഞ്ഞു. ഏകോപിതമായ പ്രവര്‍ത്തനം ഉണ്ടായതു കൊണ്ട് വെള്ളപ്പൊക്ക ദുരിതം കുറയ്ക്കാനും രക്ഷാ ദൗത്യം ഫലപ്രദമാക്കാനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റതാക്കാനും കഴിഞ്ഞുവെന്നും മാത്യു ടി തോമസ് പറഞ്ഞു.

3K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close