മാലെ ; തിരുവനന്തപുരത്തുനിന്ന് മാലിദ്വീപിലേക്കു പോയ എയർ ഇന്ത്യ വിമാനം റൺവേ മാറി ഇറങ്ങി. വെലാന വിമാനത്താവളത്തിൽ നിർമാണത്തിലിരുന്ന റൺവേയിലാണ് വിമാനം ഇറങ്ങിയത്. ഈ സമയം ഇവിടെ ഒട്ടേറെ വാഹനങ്ങളും ഉണ്ടായിരുന്നു.
റൺവേയിൽ കിടന്നിരുന്ന ടാർപോളിനിൽ ചക്രം കുടുങ്ങി വിമാനം നിന്നതിനാൽ വൻ അപകടം ഒഴിവായി. യാത്രക്കാർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.