ന്യൂഡൽഹി ; ഇന്ത്യയിൽ നിന്നുള്ള സിഖ് തീർത്ഥാടകർക്ക് ഇടനാഴി ഒരുക്കാൻ പാകിസ്ഥാൻ. കർത്താർപൂർ അതിർത്തിയ്ക്ക് സമീപമുള്ള അതിർത്തിയാണ് ഇന്ത്യയിൽ നിന്നുള്ള തീർത്ഥാടകർക്കായി പാക് അധികൃതർ ഒരുക്കുന്നത്.
ഗുരു നാനാക്കിന്റെ ജന്മവാർഷികത്തോടനുബന്ധിച്ചാണ് കർത്താർപൂർ ഗുർദ്വാരയിലേക്ക് ഇന്ത്യയിൽ നിന്നുള്ള തീർത്ഥാടകർ എത്തുന്നത്.പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ നിർദേശത്തെ തുടർന്നാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്.
ഇന്ത്യയുമായി സമാധാനമാണ് കാംക്ഷിക്കുന്നതെന്ന് ഇമ്രാൻ ഖാൻ മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.