കോഴിക്കോട് : പി. വി അന്‍വര്‍ എംഎല്‍എയുടെ കക്കാടം പൊയിലിലെ പാര്‍ക്കില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിർത്തിവയ്ക്കണമെന്ന് ജില്ലാ കളക്ടര്‍ .
പാര്ക്കിന് സമീപം മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യതയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഈ നിർദേശം.
പഠന റിപ്പോര്‍ട്ട് വരുന്നതുവരെ കക്കാടം പൊയിലിലെ പാര്‍ക്കില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
ഇതുവരെയുള്ള റിപ്പോര്‍ട്ട് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയ്ക്ക് നല്‍കുമെന്നും വിദഗ്ദ്ധ പരിശോധനയ്ക്ക് ശേഷം മാത്രമേ പാര്‍ക്ക് തുറക്കാവൂ എന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഈ നിര്‍ദ്ദേശം നേരത്തെ നല്‍കിയിരുന്നതായാണ് കളക്ടര്‍ വ്യക്തമാക്കുന്നത്. മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യതയുണ്ടെന്ന് ജില്ലാ ഭരണകൂടം നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.