ഹൈദരാബാദ് : നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള തയ്യാറെടുപ്പുകളെ വിലയിരുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തെലങ്കാനയിലേക്ക് ഉദ്യോഗസ്ഥ സംഘത്തെ അയക്കും. തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകളെ കുറിച്ച് സംഘം റിപ്പോർട്ട് സമർപ്പിക്കും. തെരഞ്ഞെടുപ്പ് നേരത്തെയാക്കാൻ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു നിയമസഭ പിരിച്ചുവിട്ട സാഹചര്യത്തിലാണിത്.
റാവുവിന്റെ നീക്കത്തിൽ കമ്മീഷൻ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.തെരഞ്ഞെടുപ്പ് സംബന്ധിച്ച് ചന്ദ്രശേഖർ റാവു നടത്തിയ പരാമർശം നിയമവിരുദ്ധമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഒ പി റാവത്ത് പറഞ്ഞിരുന്നു.
അടുത്ത തെരഞ്ഞെടുപ്പിൽ 105 സീറ്റുകളിലേക്കുളള ടിആർഎസ് സ്ഥാനാർത്ഥികളെ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.