വാഷിംഗ്ടണ്‍ ; അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ ഉപദേഷ്ടാവ് ജോര്‍ജ് പാപഡോപൗലോസിന് ജയില്‍ശിക്ഷ. പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലിലാണ് പാപഡോ പൗലോസിന് ശിക്ഷ വിധിച്ചത്. 14 ദിവസമാണ് ശിക്ഷാകാലയളവ്.
ഡമോക്രാറ്റുകളിൽ നിന്നും തട്ടിയെടുത്ത ഇ-മെയിലുകള്‍ റഷ്യക്കാരുടെ കൈയിലുണ്ടെന്ന വിവരം മറച്ചുവെക്കുകയും എഫ്ബിഐയോട് നുണപറയുകയും ചെയ്തതിന്റെ പേരില്‍ ജോര്‍ജ് പാപഡോപൗലോസ് നേരത്തെ കുറ്റസമ്മതം നടത്തിയിരുന്നു.