കൊച്ചി ; സർക്കാരും,സഭയും കൈവിട്ടതായ് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകൾ. കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായും അവർ ആരോപിച്ചു.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഇന്ന് മുതൽ സത്യഗ്രഹസമരം തുടങ്ങും. എറണാകുളം ഹൈക്കോടതി ജംഗ്ഷനിലാണ് സമരം നടക്കുക. കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളും പ്രതിഷേധ സമരത്തിൽ പങ്കെടുക്കും.
ജലന്തർ ബിഷപ്പിനെതിരെ മാത്രിയായ തെളിവുകൾ ലഭിക്കുകയും, പുതിയ വെളിപ്പെടുത്തലുകളുമായി കൂടുതൽ കന്യാസ്ത്രീകൾ രംഗത്തെത്തുകയും ചെയ്ത സാഹചര്യത്തിലാണ് ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം മുറുകുന്നത്.
ബിഷപ്പ് ഫ്രാങ്കോയുടെ മോശം പെരുമാറ്റം മൂലമാണ് തങ്ങൾ തിരുവസ്ത്രം ഉപേക്ഷിച്ചതെന്ന് രണ്ട് കന്യാസ്ത്രീകളും മൊഴി നൽകിയിരുന്നു. ഇതെക്കുറിച്ച് പരാതി നല്കിയപ്പോള് ബിഷപ്പില്‍ നിന്നും സഭയില്‍ നിന്നും കടുത്ത സമ്മര്‍ദ്ദം ഉണ്ടായെന്നും തുടർന്ന് സഭാവസ്ത്രം ഉപേക്ഷിക്കുകയുമായിരുന്നുവെന്ന് അവർ വ്യക്തമാക്കിയിരുന്നു.