തൃശൂർ ; എലിപ്പനി പ്രതിരോധ മരുന്ന് ആരോഗ്യത്തിന് ദോഷം ചെയ്യുമെന്ന് നവമാദ്ധ്യമങ്ങൾ വഴി പ്രചരണം നടത്തിയ ജേക്കബ് വടക്കുംചേരിയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു.
ഡിജിപിയുടെ നിർദേശപ്രകാരമാണ് നടപടി. ജേക്കബ് വടക്കുംചേരിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെ കെ ശൈലജ ഡിജിപിക്ക് കത്ത് നൽകിയിരുന്നു.മുൻപും രോഗപ്രതിരോധ മരുന്നുകൾക്കെതിരെ നവമാദ്ധ്യമങ്ങളിലൂടെ പ്രചരണം നടത്തിയിട്ടുണ്ട് ജേക്കബ് വടക്കുംചേരി.
സമാനമായ കേസുകൾ മുൻപും ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിരുന്നു.