Kerala

‘ സിസ്റ്റർ അഭയ കൊല്ലപ്പെട്ടതുപോലെ ഞങ്ങളും കൊല്ലപ്പെട്ടേക്കാം ‘ നീതിക്കായി തെരുവിൽ വിലപിച്ച് കന്യാസ്ത്രീകള്‍

കൊച്ചി : സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടതു പോലെ തങ്ങളും കൊല്ലപ്പെടാമെന്ന ഭയത്തിൽ കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍.

കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച ജലന്ധര്‍ ബിഷപ്പിനെതിരായ പരാതിയില്‍ നടപടിയെടുക്കാത്ത സര്‍ക്കാരിനും സഭയ്ക്കുമെതിരേ ഹൈക്കോടതി ജങ്ഷനില്‍ സത്യഗ്രഹസമരം നടത്തുകയായിരുന്നു കന്യാസ്ത്രീകള്‍.

സിസ്റ്റര്‍ അഭയ ആത്മഹത്യ ചെയ്തതല്ല, കൊന്നതാണ്. അഭയക്കേസ് മജിസ്ട്രേറ്റ് കോടതിയില്‍ പരിഗണനയിലിരിക്കെ ബന്ധപ്പെട്ട തെളിവും രേഖകളും കത്തിച്ചു കളഞ്ഞു. കോടതിയെ, സുപ്രീം കോടതിയെ പോലും പുല്ലായിക്കാണുന്ന ഒരു കൂട്ടം സഭാ നേതാക്കളില്‍നിന്ന് സംരക്ഷണമാവശ്യപ്പെട്ടാണ് ഞങ്ങളുടെ സമരം, കന്യാസ്ത്രീകള്‍ പറഞ്ഞു.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് പണവും സ്വാധീനവും ഉള്ളതുകൊണ്ടാണോ പരാതി കിട്ടി 74 ദിവസം പിന്നിട്ടിട്ടും അറസ്റ്റ് ചെയ്യാത്തതെന്ന് കന്യാസ്ത്രീകള്‍ ഉപവാസ സമരത്തില്‍ ചോദിച്ചു.

സഭയില്‍ പണ്ടുമുതലേ ഇത്തരം സംഭവങ്ങളുണ്ട്. സിസ്റ്റര്‍ അഭയയുടെ സംഭവം മാത്രമാണ് ജനങ്ങള്‍ അറിഞ്ഞത്.

സഭയില്‍ സാമ്പത്തിക ക്രമക്കേടുകള്‍ ഏറെയാണ്. ലൈംഗിക അരാജകത്വം നടക്കുകയാണ്. എന്നുകരുതി സഭയില്‍ എല്ലാവരും അത്തരക്കാരാണെന്നല്ല. പക്ഷേ, ഒരു പറ്റം ഉണ്ട്. അവരുടെ അധീശത്വം ഇല്ലാതാക്കണം. സഭയുടെ ഘടന ഉടച്ചുവാര്‍ക്കണം. അതാണ് ലക്ഷ്യം, കന്യാസ്ത്രീകള്‍ പറഞ്ഞു.

5K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close