ശ്രീനഗർ ; സൈന്യത്തിനു നേരെ കല്ലെറിയാൻ ശ്രമിച്ച യുവാക്കളെ പൊലീസ് ബലപ്രയോഗത്തിലൂടെ കീഴടക്കി. കല്ലേറുകാരായി അഭിനയിച്ചായിരുന്നു പൊലീസ് അക്രമികളെ പിടികൂടിയത്.
കഴിഞ്ഞ ദിവസം പ്രാർത്ഥനയ്ക്ക് ശേഷമാണ് കശ്മീരിലെ ജുമാ മസ്ജിദിനു സമീപം നിന്ന യുവാക്കൾ പൊലീസിനും,സിആർപിഎഫിനും നേരെ കല്ലെറിയാൻ തുടങ്ങിയത്.
കല്ലേറിൽ സാധാരണക്കാരായ ജനങ്ങൾക്ക് പരിക്കേറ്റതിനെ തുടർന്ന് സൈന്യം കണ്ണീർ വാതകം പ്രയോഗിച്ചു. ഇതിനിടയിൽ സൈന്യത്തിന് നേരെ കല്ലെറിയുന്നവരായി അഭിനയിച്ച പൊലീസുദ്യോഗസ്ഥർ ഓടി രക്ഷപ്പെടാൻ ശ്രമിച്ച രണ്ട് യുവാക്കളെ പിടികൂടുകയായിരുന്നു.
ഈ മാസം ആദ്യം സൈന്യത്തിനു നേരെ കല്ലേറ് നടത്തിയ പ്രതിഷേധക്കാരിൽ ഒരാൾ വെടിയേറ്റ് മരിച്ചിരുന്നു.കശ്മീര്‍ താഴ്വരയില് സുരക്ഷ സൈനികര്‍ക്കു നേരെയും മറ്റ് ആള്‍ക്കാര്‍ക്കു നേരെയും വിഘടനവാദികളായ ആളുകള്‍ കല്ലെറിയുന്ന സംഭവങ്ങള്‍ അടുത്തിടെയാണ് ക്രമാതീതമായി വര്‍ധിച്ചത്.
ഭീകരർക്കെതിരെ പോരാടുന്ന സുരക്ഷാ സേനയ്ക്കെതിരെ കല്ലെറിയുന്നവരെയും ഭീകരരായി കണക്കാക്കുമെന്ന് കരസേന മേധാവിയുടെ മുന്നറിയിപ്പും നിലവിലുണ്ട്.