Kerala

പരിസ്ഥിതിലോല മേഖലയിൽ കെട്ടിട നിർമ്മാണത്തിന് കർശന നിയന്ത്രണം

കൽപ്പറ്റ: വയനാട് ജില്ലയിൽ പരിസ്ഥിതിലോല മേഖലയിൽ കെട്ടിട നിർമ്മാണത്തിന് ജില്ലാ കളക്ടർ കർശന നിയന്ത്രണം ഏർപ്പെടുത്തി. വൈത്തിരി, പൊഴുതന, തിരുനെല്ലി പഞ്ചായത്തുകളിലാണ് 8 മീറ്ററിൽ കൂടുതൽ ഉയരമുള്ള കെട്ടിടങ്ങൾ ഇനി പാടില്ലെന്ന് കളക്ടർ ഉത്തരവിറക്കിയത്.

പ്രളയ സമയത്ത് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത് വൈത്തിരി , പൊഴുതന പഞ്ചായത്തുകളിലാണ്. വൈത്തിരിയിൽ 16 സ്ഥലത്ത് ഉരുൾപൊട്ടി 31 ഏക്കറും, പൊഴുതനയിൽ 11 സ്ഥലത്ത് ഉരുൾപൊട്ടി 243.5 ഏക്കർ സ്ഥലവും നഷ്ടപ്പെട്ടു. അശാസ്ത്രീയമായ നിർമ്മാണ പ്രവർത്തനങ്ങളാണ് അപകടങ്ങൾക്ക് ആക്കം കൂട്ടിയതെന്ന് വിദഗ്ദ്ധ പരിശോധനയിൽ വ്യക്തമായിരുന്നു.

ഈ സാഹചര്യത്തിൽ ആണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് ജില്ലാ ഭരണ കൂടം നിയന്ത്രണമേർപ്പെടുത്തിയത്. വൈത്തിരി, പൊഴുതന, തിരുനെല്ലി പഞ്ചായത്തുകളിൽ ഇനി കെട്ടിടങ്ങളുടെ ഉയരം എട്ട് മീറ്ററെ ആകാവൂ. നിലവിൽ നിർമ്മാണത്തിന് അനുമതി ലഭിച്ചിട്ടുള്ള കെട്ടിടങ്ങൾക്കും തീരുമാനം ബാധകമാണ്. കൂടാതെ നിർമ്മാണം പൂർത്തിയായ കെട്ടിടങ്ങളും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി പരിശോധിക്കും.

വയനാട് വലിയ ദുരന്തത്തിൽ നിന്ന് അതിജീവിക്കുന്ന സാഹചര്യത്തിലാണ് പരിസ്ഥിതിക്ക് ആഘാതം ഏൽപ്പിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ തടയാനുള്ള ജില്ലാ ഭരണ കൂടത്തിന്റെ തീരുമാനം.

183 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close