Kerala

ആർഎസ്എസ് പ്രചാരകൻ എസ് രാമനാഥൻ അന്തരിച്ചു

കൊച്ചി: ആർഎസ്എസിന്‍റെ മുതിർന്ന പ്രചാരകന്‍ എസ് രാമനാഥന്‍ അന്തരിച്ചു. 70 വയസായിരുന്നു. ചേർത്തല പാണാവള്ളി സ്വദേശിയായ രാമനാഥന്‍ 1971 ലാണ് പ്രചാരകനായി പ്രവർത്തനം ആരംഭിച്ചത്. ഒറ്റപാലം, കാഞ്ഞങ്ങാട്, വടകര എന്നിവിടങ്ങളിൽ താലൂക്ക് പ്രചാരകനായും കൊല്ലത്ത് ജില്ലാ പ്രചാരകനായും വനവാസി കല്ല്യാണാശ്രമത്തിന്‍റെ സംസ്ഥാന സംഘടനാ സെക്രട്ടറിയായും പ്രവർർത്തിച്ചിട്ടുണ്ട്.

അടിയന്തരാവസ്ഥകാലത്ത് ജയിൽ വാസം അനുഷ്‍ഠച്ചിട്ടുള്ള ഇദ്ദേഹം നിരവധി പുസ്തകങ്ങളും രചിച്ചു. രാമായണം കൊങ്ങിണി ഭാഷയിലേക്ക് വിവർത്തനം ചെയ്തുവരികെയായിരുന്നു അന്ത്യം.

ചേര്‍ത്തല ഒളവെെപ്പ് പൂച്ചാക്കല്‍ ഗൗരീശങ്കരം തൊടുകയില്‍ മഠത്തില്‍ ശങ്കരന്‍ നായിക്കിന്‍റെയും ജാനകിയുടെയും മകനാണ്. സഹോദരങ്ങള്‍; ഡോ.നരസിംഹ നായിക്(റിട്ട.സിഎംഒ), പരേതനായ രമേശ് നായിക്, പരേതയായ രമാഭായ്.

സംസ് ക്കാരം ഉച്ചയ്ക്ക് 12.30 ന് എറണാകുളം പുല്ലേപ്പടി രുദ്രവിലാസം ശ്മശാനത്തിൽ.

3K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close