കൊച്ചി: പ്രളയസമയത്ത് ഹർത്താൽ നടത്തുന്നത് ശരിയോയെന്ന് ഹൈക്കോടതി. പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിനിടെ സംസ്ഥാനത്ത് ഹർത്താൽ പ്രഖ്യാപിച്ചത് അനുചിതമെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. പ്രളയവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവേ ചീഫ് ജസ്റ്റിസാണ് ഇക്കാര്യം പരാമർശിച്ചത്.
ഹർത്താലിനെതിരെ നേരത്തെ തന്നെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. കെപിസിസി വൈസ് പ്രസിഡന്റ് വിഡി സതീശൻ, മുൻ മന്ത്രി എംകെ മുനീർ അടക്കമുള്ളവർ പ്രളയ സമയത്ത് ഹർത്താൽ വേണ്ടെന്ന നിലപാടെടുത്തിരുന്നു.
അതേസമയം, ഇടതുവലതുമുന്നണികള് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പ്രളയമേഖലയിലുള്‍പ്പെടെ ജനജീവതം ദുരിതത്തിലാക്കി. സ്വകാര്യ വാഹനങ്ങള്‍ വ്യാപകമായി നിരത്തിലിറക്കി ജനം ഹര്‍ത്താലിനെ അവഗണിച്ചെങ്കിലും ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. ഇതിനുപുറമെ വ്യാപാര സ്ഥാപനങ്ങള്‍ ഹര്‍ത്താലനുകൂലികള്‍ അടപ്പിക്കുകകൂടി ചെയ്തതോടെ ജനജീവിതം ഏറെ ദുസ്സഹമായി.