News

കന്യാസ്ത്രീകളെ തള്ളി സഭ; പിന്നിൽ ബാഹ്യശക്തികളെന്ന് മിഷണറീസ് ഓഫ് ജീസസ്

കോട്ടയം: കന്യാസ്ത്രീകളെ തള്ളിപ്പറഞ്ഞ് സഭ. സമരത്തിന് പിന്നില്‍ ബാഹ്യശക്തികളെന്ന് മിഷണറീസ് ഓഫ് ജീസസ്. ബിഷപ്പിനെതിരായ ആരോപണം വാസ്തവ വിരുദ്ധം. സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ കുറവിലങ്ങാട് മഠത്തില്‍ കഴിയേണ്ടവരല്ലെന്നും മിഷണറീസ് ഓഫ് ജീസസ്.

ബിഷപ്പിനെതിരായ ആരോപണം വാസ്തവിരുദ്ധമാണെന്നും സമരം ചെയ്യുന്ന കന്യാസ്ത്രീകളെ തള്ളിപ്പറഞ്ഞുമാണ് മിഷനറീസ് ഓഫ് ജീസസ് പ്രസ്താവനയുമായി രംഗത്തുവന്നിരിക്കുന്നത്. സമരം ചെയ്ത നടപടി അങ്ങേയറ്റം അപമാനകരവും ദുഖകരവുമാണ്. പരാതിക്കാരിയും സമരം ചെയ്യുന്ന കന്യാസ്ത്രീകളും ചേര്‍ന്ന് നടത്തുന്ന കപട ആരോപണങ്ങള്‍ക്ക് കൂട്ടുനിന്ന് ഒരു നിരപരാധിയെ ക്രൂശിക്കാനാകില്ല.

പീഡിപ്പിച്ചു എന്നു പറയുന്ന തീയതിക്ക് ശേഷവും പരാതിക്കാരിയായ കന്യാസ്ത്രീയുടെ കുടുംബത്തിലെ ചടങ്ങുകള്‍ക്ക് ബിഷപ്പ് പങ്കെടുത്തിട്ടുണ്ട്. സമരവുമായി രംഗത്തിറിങ്ങിയിരിക്കുന്ന അഞ്ച് കന്യാസ്ത്രീകള്‍ നിയമപ്രകാരം കുറവിലങ്ങാട്ട് മഠത്തിലെ അന്തേവാസികളല്ലെന്നും സഭാ നിയമങ്ങളെ വെല്ലുവിളിച്ച് ചില ബാഹ്യ ശക്തികളുടെ ഗൂഢാലോചനയുടെ ഭാഗമായാണ് ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു.

പരാതിക്കാരിയെ അനുകൂലിക്കുന്നവര്‍ മഠത്തില്‍ നിയമങ്ങള്‍ തെറ്റിച്ച് കഴിയുന്നവരാണ്. നിരവധി തവണ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിയമപ്രകാരം മഠത്തിലേക്ക് വരുന്നവരെ ഭീഷണിപ്പെടുത്തിയിരുന്നതായും ആരോപണമുണ്ട്. സമരത്തിന് പിന്തുണയുമായി എത്തുന്നന്നവര്‍ വഞ്ചിക്കപ്പെടാതിരിക്കാന്‍ ജാഗ്രത കാണിക്കണം. സമരത്തിന് പിന്നില്‍ ആരെന്ന് അന്വേഷിക്കണം. വിഷത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുവാന്‍ കൗണ്‍സില്‍ യോഗം ചേരുമെന്നും പ്രസ്താവനയില്‍ പറയുന്നു.

708 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close