ലിയോൺ : റൺവേയിലൂടെ കാർ ഓടിച്ച വിരുതനെ അതിലും വേഗത്തിൽ ചേസ് ചെയ്ത പൊലീസുകാർ ഓടിച്ചിട്ട് പിടിച്ചു തെക്കൻ ഫ്രാൻസിലെ ലിയോണിലാണ് സംഭവം . ലിയോൺ വിമാനത്താവളത്തിലെ ടെർമിനൽ ഗ്ളാസ് ഡോർ തകർത്താണ് ഇയാൾ വാഹനം റൺവേയിൽ കയറ്റിയത്.
പോലീസ് പിന്നാലെയെത്തിയത് കണ്ട ഇയാൾ വാഹനം ഉപേക്ഷിച്ച് ഓടിയെങ്കിലും മൽപ്പിടുത്തത്തിലൂടെ പൊലീസ് കീഴടക്കുകയായിരുന്നു. പിടിയിലായ ആളിന്റെ ഉദ്ദേശ്യം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. നേരത്തെ ഇതേ കാർ നഗരത്തിൽ ട്രാഫിക്ക് നിയമങ്ങൾ തെറ്റിച്ച് ഓടുന്നത് സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിരുന്നു.
റൺവേയിൽ കാർ ചേസിംഗ് നടന്നതിനെ തുടർന്ന് എല്ലാ വിമാനങ്ങളും തത്കാലത്തേക്ക് റദ്ദാക്കിയിരുന്നു. പുറപ്പെടാൻ തയ്യാറായ വിമാനത്തിലുണ്ടായിരുന്ന ഒരു അന്തർദേശീയ മാദ്ധ്യമത്തിന്റെ പ്രവർത്തകനാണ് സംഭവം പുറത്തുവിട്ടത്. കാർ ഓടിക്കുന്നതും പൊലീസുകാർ ചേസ് ചെയ്തു പിടിക്കുന്നതും വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്.