കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന് നാലിടങ്ങളിലായി നടത്തിയ ആക്രമണത്തില്‍ 57 പേര് കൊല്ലപ്പെട്ടു. പൊലീസുകാരും സൈനികരും കൊല്ലപ്പെട്ടവരിലുണ്ട്. നിരവധി പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. കുന്ദൂസ് പ്രവിശ്യയിലെ ദഷ്ത് ഇ അര്‍ച്ചി ജില്ലയില്‍ നടന്ന ആക്രമണത്തില്‍ ഏഴ് പൊലീസുകാരും 13 സൈനികരും കൊല്ലപ്പെട്ടു. 22 പേര്‍ക്ക് പരിക്കേറ്റു. സമാന്‍ഗാന്‍ പ്രവിശ്യയില്‍ 14 പൊലീസുകാരാണ് കൊല്ലപ്പെട്ടത്. സരി-ഇ പുള്‍ പ്രവിശ്യയില്‍ 17 പൊലീസുകാരാണ് കൊല്ലപ്പെട്ടത്. ജോസ്ജാന്‍ മേഖലയിലുണ്ടായ ആക്രമണത്തില്‍ 13 പേരും കൊല്ലപ്പെട്ടു.