Kerala

സുഗന്ധഗിരിയില്‍ കമ്മ്യൂണിസ്റ്റ് ഭീകരരുടെ സാന്നിദ്ധ്യം; ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന്

വയനാട്: വയനാട് സുഗന്ധഗിരിയില്‍ കമ്മ്യൂണിസ്റ്റ് ഭീകരരുടെ സാന്നിദ്ധ്യം ശക്തമാണെന്ന് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. വിഷയവുമായി ബന്ധപ്പെട്ട് ഇന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ യോഗം ചേരും.

നാളുകളായി സുഗന്ധഗിരിയില്‍ ഇക്കൂട്ടരുടെ സാന്നിധ്യമുണ്ട്. സുഗന്ധഗിരിയിലെ നാല് ഗ്രാമങ്ങളിലും പൊലീസെത്തി പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. പ്രദേശത്തെ ആദിവാസികളും ഭീകരരുടെ സാന്നിദ്ധ്യത്തെക്കുറിച്ച് വ്യാപകപരാതി നല്‍കിയിട്ടുണ്ട്. ദുരിതാശ്വാസ സഹായമായി ലഭിച്ച ആഹാര സാധനങ്ങളടക്കം എടുത്തുകൊണ്ടുപോയതായും ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്.

പ്രദേശത്ത് രാത്രികാല പൊലീസ് പെട്രോളിംഗ് വേണമെന്ന് ആദിവാസികളും ആവശ്യപ്പെടുന്നു. രാത്രികാലങ്ങളില്‍ ഇവര്‍ തോക്കുമായെത്തുന്നതിനാല്‍ പിടികൂടാന്‍ തടസമുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.

153 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close