India

മെയ്ക്ക് ഇന്‍ ഇന്ത്യ: രാജ്യത്തെ ആദ്യ 205 ടണ്‍ ഇലക്ട്രിക് ഡംപ് ട്രക്ക് പുറത്തിറക്കി

മൈസുരു: 205 കിലോ ഭാരമുള്ള ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് ഡംപ് ട്രക്ക് മൈസുരുവില്‍ പുറത്തിറക്കി. ഭാരത് എര്‍ത്ത് മൂവേര്‍സ് ലിമിറ്റഡിന്റെ മൈസുരു പ്ലാന്റാണ് ട്രക്ക് നിര്‍മാണത്തിന് പിന്നില്‍. മെയ്ക്ക് ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ട്രക്കിന്റെ നിര്‍മാണം. സിങ്‌റൗലിയിലെ നോര്‍ത്തേണ്‍ കോള്‍ഫീല്‍ഡ്‌ലസ് ലിമിറ്റഡിന് വേണ്ടിയാണ് ട്രക്ക്. ഖനന മേഖലയില്‍ ഉയര്‍ന്ന പ്രവര്‍ത്തന ശേഷിയുള്ള ഉപകരണങ്ങളുടെ ആവശ്യം കണക്കിലെടുത്താണ് ട്രക്ക് പുറത്തിറക്കിയത്.

ട്രക്ക് ഫ്ളാഗ് ഓഫ് ചെയ്തതിന് ശേഷം ക്യാമ്പസിനുള്ളിലൂടെ ബിഇഎംഎല്‍ ഉദ്യോഗസ്ഥര്‍ യാത്ര നടത്തി. ബിഇഎംഎല്‍ മൈസുരു അടുത്തിടെ 150 ടണ്‍ കപ്പാസിറ്റിയുള്ള ഡംപ് ട്രക്കും പുറത്തിറക്കിയിരുന്നു. സൗത്ത് ഈസ്റ്റേണ്‍ കോള്‍ഫീല്‍ഡ് ലിമിറ്റഡിന്റെ ഗെവ്ര പ്രൊജക്ടിന് വേണ്ടിയായിരുന്നു ഇത്. മെയ്ക്ക് ഇന്‍ ഇന്ത്യ പ്രൊജക്ടിനുള്ള ആദരവായിട്ടാണ് ഈ നിര്‍മാണമെന്ന് അധികൃതര്‍ പറഞ്ഞു.

എന്‍സിഎല്ലിന്റെ ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് അനുയോജ്യമായ രീതിയിലാണ് ട്രക്ക് നിര്‍മിച്ചിരിക്കുന്നത്. ഇതിലൂടെ ഇവിടുത്തെ കല്‍ക്കരി ഉത്പാദനം 62 മില്ല്യണ്‍ ടണ്ണില്‍ നിന്നും 100 മില്ല്യണ്‍ ടണ്‍ എന്ന ലക്ഷ്യത്തിലേക്കെത്തിക്കാന്‍ സാധിക്കുമെന്നും അധികൃതര്‍ പറഞ്ഞു.

10K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close