കണ്ണൂര്‍: പി.കെ ശശി എം.എല്‍.എക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ പാര്‍ട്ടി തല അന്വേഷണ കമ്മീഷന് പരാതിക്കാരിയുടെ മൊഴി എടുത്തു. കമ്മീഷന് അംഗം പി.കെ. ശ്രീമതി ഫോണ്‍ വഴിയാണ് പരാതിക്കാരിയുടെ മൊഴി എടുത്തത്.
പി.കെ. ശശി എം.എല്‍.എക്കെതിരായ പരാതിയില്‍ ഉറച്ചു നില്‍ക്കുന്നതായും എം.എല്‍.എക്കെതിരെ സംഘടന നടപടി വേണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടതായാണ് വിവരം. എ.കെ ബാലനാണ് പി.കെ ശശിയുടെ മൊഴി എടുത്തത്. അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട് ഉടന്‍ സി പി എം സംസ്ഥാന കമ്മറ്റിക്ക് കൈമാറും. ഈ മാസം 25ന് മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടിയേരി ബാലകൃഷ്ണന് കമ്മീഷന് അംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംഘടന തല നടപടിയായിരിക്കും പി കെ ശശിക്കെതിരെ ഉണ്ടാവുക എന്നാണ് സൂചന.