മുംബൈ: മഹാരാഷ്ട്രയില്‍ മുംബൈയിലെ വ്യവസായ മേഖലയിലെ കെട്ടിടത്തിന് തീപിടിച്ചു. കിഴക്കന്‍ അന്ധേരിയിലെ മധു വ്യവസായ മേഖലയിലാണ് അപകടം. സംഭവത്തില്‍ ആളപായമുണ്ടായിട്ടില്ല. രാവിലെ പത്ത് മണിയോടെയാണ് സംഭവം. നാല് അഗ്നിശമന സേനാ വിഭാഗങ്ങളും നാല് വാട്ടര്‍ ടാങ്കുകളും ചേര്‍ന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അപകടകാരണം വ്യക്തമല്ല.