ഹൈദരാബാദ്: തെലങ്കാനയിലെ കൊണ്ടഗാട്ടില്‍ ബസ് മറിഞ്ഞ് 32 പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. സമീപത്തുള്ള ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മടങ്ങിയവരാണ് ബസിലുണ്ടായിരുന്നത്. തെലങ്കാന സര്‍ക്കാരിന്റെ ബസാണ് അപകടത്തില്‍ പെട്ടത്. 62ഓളം പേരാണ് വാഹനത്തിലുണ്ടായിരുന്നത്. മരിച്ചവരില്‍ ആറ് പേര് കുട്ടികളാണ്. ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നുവെന്നാണ് വിവരം. അപകടത്തില്‍ മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു ദുഖം രേഖപ്പെടുത്തി.