India

13.16 കോടി രൂപ കണക്കില്‍ പെടുത്തിയില്ല; ആപ്പിന് കാരണം കാണിക്കൽ നോട്ടീസ്

ന്യൂഡൽഹി: കണക്കുകളിലെ വൈരുധ്യം ചൂണ്ടിക്കാട്ടി ആം ആദ്മി പാര്‍ട്ടിക്ക് കാരണം കാണിക്കൽ നോട്ടീസയച്ചു. 2014-15 കാലയളവില്‍ സ്വീകരിച്ച സംഭാവനകളിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഇരുപതു ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കാനാണ് നിര്‍ദേശം. ഇതില്‍ വീഴ്ച വരുത്തിയാല്‍ നടപടി സ്വീകരിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

2014-15 കാലയളവില്‍ പാര്‍ട്ടിയുടെ ബാങ്ക് അക്കൗണ്ടില്‍ 67.67 കോടി രൂപ എത്തിയിട്ടുണ്ട്. എന്നാല്‍, ആ കാലയളിലെ വരുമാനം വെളിപ്പെടുത്തിയിരിക്കുന്നത് 54.15 കോടി രൂപ മാത്രമാണ്. 13.16 കോടി രൂപ പാര്‍ട്ടി കണക്കില്‍പെടുത്തിയിട്ടില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസില്‍ ചൂണ്ടിക്കാണിക്കുന്നു.

2018 ജനുവരി അഞ്ചിന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സ് സമർപ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പു കമ്മീഷന്റെ നടപടി.

2K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close