India

നൈസാമിന്റെ മോഷണം പോയ സ്വര്‍ണ ചോറ്റുപാത്രവും ചായക്കോപ്പയും വീണ്ടെടുത്തു; രണ്ട് പേര്‍ പിടിയില്‍

ഹൈദരാബാദ്: ഹൈദരാബാദിലെ പ്രശസ്തമായ നൈസാം മ്യൂസിയത്തില്‍ നിന്ന് അമൂല്യ വസ്തുക്കള്‍ മോഷണം പോയ കേസില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഹൈദരാബാദ് രാജേന്ദ്രനഗര്‍ സ്വദേശികളായ മുഹമ്മദ് ഘോസ് പാഷ(23), മുഹമ്മദ് നവീന്‍(24) എന്നിവരാണ് പിടിയിലായത്.

ഇവര്‍ മോഷ്ടിച്ച വജ്രം പതിച്ച സ്വര്‍ണചോറ്റുപാത്രം, ചായക്കോപ്പ, സ്പൂണ്‍ എന്നിവയെല്ലാം വീണ്ടെടുത്തു. 40 കോടിയോളം വിലമതിക്കുന്നതാണ് കവര്‍ച്ച ചെയ്യപ്പെട്ട സാധനങ്ങള്‍. മോഷണമുതലുമായി മുംബൈയിലെത്തിയ പ്രതികള്‍ ആഡംബരഹോട്ടലുകളില്‍ താമസിച്ചു വരികയായിരുന്നു.

അഞ്ച് ഭാഗങ്ങളുള്ള ചോറ്റ് പാത്രത്തിന് ഏതാണ്ട് രണ്ട് കിലോയോളം തൂക്കം വരും. അമൂല്യങ്ങളായ രത്‌നങ്ങളും വജ്രവും മാണിക്യവുമെല്ലാം പതിച്ചതാണ് ഈ പാത്രം. ഏഴാം നൈസാമായ മിര്‍ ഒസാമ അലി ഖാന് സമ്മാനിക്കപ്പെട്ടതാണ് ഈ പാത്രം. വില്‍ക്കാന്‍ സാധിക്കാതെ നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് പൊലീസ് പിടികൂടിയത്.

നാട്ടില്‍ വില്‍ക്കാന്‍ സാധിക്കാതെ വന്നതോടെ മോഷണ വസ്തുക്കള്‍ വിദേശത്ത് വില്‍ക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. മ്യൂസിയത്തില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ ഖുറാനും മോഷ്ടിക്കാന്‍ പദ്ധതി ഇട്ടിരുന്നെങ്കിലും പിന്നീട് ഇത് ഉപേക്ഷിക്കുകയായിരുന്നു.

ഈ മാസം ആദ്യമാണ് അവസാന നൈസാമിന്റെ ശേഖരത്തിലുള്ള വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷണം പോയത്. തടി കൊണ്ടുള്ള വെന്റിലേറ്ററിലൂടെയാണ് മോഷ്ടാക്കള്‍ മുറിക്കുള്ളില്‍ കടന്നത്. ദൃശ്യങ്ങള്‍ തടസപ്പെടുത്തുന്നതിന് വേണ്ടി സിസിടിവി ക്യാമറ തിരിച്ച് വയ്ക്കുകയും ചെയ്തു. 20 അടി ഉയരമുള്ള ഭിത്തിയിലൂടെ ഇറങ്ങിയ മോഷ്ടാക്കള്‍ കപ്‌ബോര്‍ഡ് തകര്‍ത്താണ് മോഷണം നടത്തിയത്.

2K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close