India

നിഷ്‌ക്രിയ ആസ്തികളും തട്ടിപ്പുകളും മന്‍മോഹന്‍ സിംഗിന്റെ ഓഫീസിനെ അറിയിച്ചിരുന്നു; രഘുറാം രാജന്‍

ന്യൂഡല്‍ഹി; ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തികളുമായി ബന്ധപ്പെട്ട വന്‍ തട്ടിപ്പുകളെ കുറിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ഓഫീസിനെ അറിയിച്ചിരുന്നതായി റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്റെ വെളിപ്പെടുത്തല്‍. മുതിര്‍ന്ന നേതാവ് മുരളി മനോഹര്‍ ജോഷി അധ്യക്ഷനായ പാര്‍ലമെന്റിന്റെ എസ്റ്റിമേറ്റ് സമിതിക്കയച്ച റിപ്പോര്‍ട്ടിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.

2006-2008 കാലഘട്ടത്തിലാണ് ഏറ്റവുമധികം കിട്ടാക്കടമുണ്ടായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. യുപിഎ സര്‍ക്കാരായിരുന്നു ഈ സമയത്ത് ഭരണത്തിലുണ്ടായിരുന്നത്. വ്യത്യസ്ത തരത്തിലുള്ള ഭരണ നിര്‍വഹണ പ്രശ്‌നങ്ങളും നിഷ്‌ക്രിയ ആസ്തി പെരുകുന്നതിന് കാരണമായി. ബാങ്കുകളുടെ അമിത ശുഭാപ്തിവിശ്വാസം, തീരുമാനമെടുക്കുന്നതില്‍ സര്‍ക്കാര്‍ വരുത്തിയ കാലതാമസം, മന്ദഗതിയിലുള്ള സാമ്പത്തികവളര്‍ച്ച എന്നിവ് കിട്ടാക്കടം പെരുകാന്‍ കാരണമായതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

കിട്ടാക്കടം തിരിച്ചു പിടിക്കാന്‍ മോദി സര്‍ക്കാര്‍ കൊണ്ടുവന്ന പാപ്പര്‍ നിയമത്തെയും രാജന്‍ പുകഴ്ത്തി പറയുന്നുണ്ട്. 2015 ല്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടു വന്ന പാപ്പര്‍ നിയമമാണ് കിട്ടാക്കടം തിരിച്ചു പിടിക്കാന്‍ സഹായിക്കുന്നത്. മുന്‍പ് ഇത്തരത്തിലൊരു നിയമം നിലവിലില്ലായിരുന്നു. യു പി എ കാലത്തെ അഴിമതികളും നിഷ്‌ക്രിയ ആസ്തി പെരുകാന്‍ കാരണമായി. 2016 ആഗസ്റ്റിലാണ് ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്‌റപ്‌സി കോഡ് എന്ന പേരില്‍ നിയമം പ്രാബല്യത്തില്‍ വന്നത്.

തട്ടിപ്പുകേസുകള്‍ നേരത്തേ റിപ്പോര്‍ട്ട് ചെയ്യുന്നതിനായി താന്‍ ഗവര്‍ണറായിരുന്നപ്പോള്‍ ഒരു സമിതി രൂപവത്കരിച്ചെന്നും അതിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ ഓഫീസിന് ഈ വിവരം നല്‍കിയതെന്ന് രഘുറാം രാജന്‍ പറഞ്ഞു. അന്വേഷണ ഏജന്‍സികള്‍ക്ക് ഇത്തരം തട്ടിപ്പുകളുടെ വിവരം നല്‍കുന്നതിനു വേണ്ടിയായിരുന്നു സമിതി. വന്‍ തട്ടിപ്പുകളുടെ പട്ടികയാണ് പ്രധാനമന്ത്രിയുടെ ഓഫീസിന് കൊടുത്തത്. ഒന്നോ രണ്ടോ പേര്‍ക്കെതിരെ കേസെടുക്കണമെന്നും അതില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ പിന്നീട് യാതൊരു പുരോഗതിയും ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

6K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close