പത്തനംതിട്ട: അടൂര്‍ മേഖലയില്‍ പള്ളിക്കല്‍ പഞ്ചായത്തിലെ പതിനാലാം മൈല്‍, പഴകുളം, നൂറനാട്, പാലമേല്‍ പഞ്ചായത്തുകളിലും ആദിക്കാട്ടുകുളങ്ങര, ചാരുംമൂട്, കൂരമ്പാല തെക്ക് മേഖലകളില്‍ ഭൂചലനം ഉണ്ടായതായി സംശയം. പ്രദേശത്ത് വലിയ മുഴക്കത്തോടെ ഭൂകമ്പമുണ്ടായതായി പ്രദേശവാസികള്‍ പറഞ്ഞു. പല ഭാഗത്തും വീടുകളുടെ ഭിത്തി വിണ്ടു കീറിയിട്ടുണ്ട്. രാവിലെ പത്തരയോടെയാണ് സംഭവം.