കശ്മീര്‍:ജമ്മു കശ്മീരില്‍ ഭീകരര്‍ നടത്തിയ വെടിവയ്പ്പില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ജമ്മു-ശ്രീനഗര്‍ നാഷണല്‍ ഹൈവേയിലാണ് സംഭവം. ഗണേശ്ദാസ് എന്നയാള്‍ക്കാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ജമ്മുവിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വെടിവയ്പ് നടത്തിയതിന് ശേഷം ട്രക്കില്‍ സംഭവ സ്ഥലത്ത് നിന്ന് രക്ഷപെടാന്‍ ശ്രമിച്ച ഭീകരരെ സുരക്ഷ സേനയുടെ നേതൃത്വത്തില്‍ പിടികൂടി. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. രക്ഷപെടാന്‍ ശ്രമിച്ച ട്രക്കും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. തോക്കും മറ്റ് ആയുധങ്ങളും ഭീകരരില്‍ നിന്ന് കണ്ടെടുത്തതായാണ് വിവരം.