ന്യൂഡല്‍ഹി: റാഫേല്‍ ഇടപാടില്‍ കേന്ദ്രസര്‍ക്കാരിന് പിന്തുണയുമായി വ്യോമസേന മേധാവി ബിരേന്ദര്‍ സിംഗ് ധനോവ. റാഫേല്‍ ഇടപാട് വ്യോമസേനയുടെ കരുത്തിന് സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു. റാഫേല്‍, എസ്-400 എന്നിവയിലൂടെ കേന്ദ്രസര്‍ക്കാര്‍ വ്യോമസേനക്ക് കൂടുതല്‍ കരുത്ത് പകരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
31 സേന വ്യൂഹങ്ങളാണ് നമുക്കുള്ളത്. 42 എണ്ണം പോലും ഇല്ലാത്ത സാഹചര്യത്തില്‍ മേഖലയിലെ രണ്ട് എതിരാളികളുടെ താഴേക്ക് ഇന്ത്യ പോകും. നമ്മുടെ അയല്‍ക്കാര്‍ വെറുതെ ഇരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
മുന്‍പ് വ്യോമസേന വൈസ് ചീഫ് എയര്‍ മാര്‍ഷല്‍ എസ്.ബി.ദിയോയും റാഫേല്‍ ഇടപാടിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. റാഫേല്‍ മനോഹരമായ വിമാനമാണെന്നും, കരാറിനെ വിമര്‍ശിക്കുന്നവര്‍ ഇതിന്റെ നിയമവശങ്ങളും മനസിലാക്കണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.