കോട്ടയം: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ തള്ളി ലത്തീൻ സഭ. ഫ്രാങ്കോ മുളയ്ക്കൽ നേരത്തെ രാജിവക്കണമായിരുന്നുവെന്ന് കേരള റീജിയണൽ ലത്തീൻ കത്തോലിക്കാ കൗൺസിൽ അഭിപ്രായപ്പെട്ടു.
ഫ്രാങ്കോയ്ക്കെതിരെ ഉയർന്നത് സഭയ്ക്കെതിരായ നിലപാടെന്ന വ്യാഖ്യാനം ശരിയല്ല. സഭാവിശ്വാസികൾക്ക് അപമാനമുണ്ടാക്കുന്ന നടപടിയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ആരോപണം ഉണ്ടാകുമ്പോൾ സഭയുടെ ഉന്നത സ്ഥാനീയർ പുലർത്തേണ്ട ധാർമിക നടപടികളാണ് വിശ്വാസികൾ ആഗ്രഹിക്കുന്നത്.
കത്തോലിക്കാസഭയുടെ ദർശനങ്ങൾക്ക് വിരുദ്ധമാണ് ഫ്രാങ്കോയുടെ നിലപാടെന്നും കേരള റീജിയണൽ ലത്തീൻ കാത്തലിക് കൗൺസിൽ പ്രസ്താവനയിൽ അറിയിച്ചു.