കൊച്ചി: കന്യാസ്ത്രീ നൽകിയ ബലാത്സംഗ പരാതിയിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ജലന്തർ ബിഷപ്പിനു പൊലീസ് നോട്ടീസ് നൽകി. ഈ മാസം 19 ന് അന്വേഷണ ഉദ്യോഗസ്ഥർ മുൻപാകെ ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിട്ടുള്ളത്. ബിഷപ്പിന്റെ അറസ്റ്റിൽ കാലതാമസം ഉണ്ടായത് സംബന്ധിച്ച് ഹൈക്കോടതീയിൽ നാളെ വിശദീകരണം നൽകുമെന്നും ഐ ജി വിജയ് സാക്കറെ പറഞ്ഞു.
മൊഴികളിൽ ചില വൈരുദ്ധ്യങ്ങൾ ഉണ്ടെന്നും ഇത് സംബന്ധിച്ച സംശയങ്ങൾ പൂർണ്ണമായും ഒഴിവാക്കിയതിനയാണ് ബിഷപ്പിനെ വിളയിച്ച് വരുത്തി ചോദ്യം ചെയ്യുന്നതെന്നും പോലീസ് വ്യക്തമാക്കി .
അതേസമയം ബിഷപ്പിനു മുൻകൂർ ജാമ്യം നേടാനുള്ള പഴുതുകൾ ഉണ്ടാക്കുന്നതിന്റെ ഭാഗമായാണ് നോട്ടീസ് അയക്കാനുള്ള തീരുമാനമെന്ന ആരോപണവും ഉയരുന്നുണ്ട്.