India

മല്ല്യയുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതം: അരുൺ ജെയ്റ്റ്ലി

ന്യൂഡൽഹി: പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു വേണ്ടി കൂടിക്കാഴ്ച നടത്തിയെന്ന വിജയ് മല്ല്യയുടെ ആരോപണം നിഷേധിച്ച് കേന്ദ്ര ധനകാര്യ മന്ത്രി അരുൺ ജെയ്റ്റ്ലി. ഇന്ത്യ വിടുന്നതിന് മുൻപ് അരുണ്‍ ജെയ്റ്റ്ലിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും ബാങ്കുകളുമായുള്ള ഇടപാടുകള്‍ സെറ്റില്‍ ചെയ്യാമെന്നും പ്രശ്നങ്ങള്‍ പരിഹരിക്കാമെന്നും പറഞ്ഞു എന്നുള്ള വിജയ് മല്യയുടെ പ്രസ്താവന വാസ്തവ വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.

2014 നു ശേഷം താന്‍ വിജയ് മല്യയ്ക്ക് കൂടിക്കാഴ്ചയ്ക്ക് ണനുമതി നല്‍കിയിട്ടില്ല. എന്നാൽ വിജയ് മല്യ രാജ്യസഭാംഗം ആയിരിക്കെ താന്‍ രാജ്യസഭാ ഹാളില്‍ നിന്നും പുറത്തിറങ്ങി റൂമിലേക്ക് നടക്കുമ്പോൾ തന്നോട് സംസാരിച്ചിരുന്നു. ബാങ്കുകളുമായുള്ള ഒത്തു തീര്‍പ്പിനുള്ള ഓഫറുകള്‍ പറഞ്ഞപ്പോള്‍ അത് ബാങ്ക് അധികൃതരുമായി സംസാരിക്കാനാണ് താന്‍ ആവശ്യപ്പെട്ടത്. അദ്ദേഹത്തിന്റെ കൈകളിലുള്ള പേപ്പറുകള്‍ സ്വീകരിക്കാന്‍ താന്‍ തയ്യാറായില്ല.

തന്റെ അധികാരം ദുർവിനിയോഗം ചെയ്യാനാണ് വിജയ് മല്ല്യ ശ്രമിച്ചതെന്നും ജെയ്റ്റ്ലി വാർത്താക്കുറിപ്പിൽ പറഞ്ഞു.

2K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close