കുവൈറ്റ്: ജി.സി.സി ജല ഉച്ചകോടി മാര്‍ച്ചില്‍ കുവൈത്തില്‍ നടക്കും. ജി.സി.സി രാജ്യങ്ങളിലെ ജല മന്ത്രിമാരും ജലേസ്രാതസ്സുകളുടെ സംരക്ഷണ കാര്യങ്ങളുമായി ബന്ധപ്പെട്ട സാങ്കേതിക വിദഗ്ധരടക്കമുള്ളവരാണ് ഉച്ചകോടിയില്‍ സംബന്ധിക്കുക.
ഭൂഗര്‍ഭ ജലസ്രോതസ്സിന്റെ കുറവ് കണ്ടുവരുന്ന സാഹചര്യത്തില്‍ ഭാവിയില്‍ രൂക്ഷമായ ജലക്ഷാമം അനുഭവപ്പെട്ടേക്കുമെന്ന ആശങ്കയും മേഖലയില്‍ നിലനില്‍ക്കുന്നുണ്ട്. ഈ വിഷയത്തില്‍ രാജ്യങ്ങള്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ പങ്കുവെക്കുന്ന വേദിയായി ഉച്ചകോടി മാറും. മുന്നൊരുക്കങ്ങളുടെ ഭാഗമായി ജലസാങ്കേതിക വകുപ്പിന്റെ യോഗം കഴിഞ്ഞ ദിവസം നടന്നു. ഉച്ചകോടി വിജയിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി വകുപ്പ് മേധാവി മുഹമ്മദ് അല്‍ റുശൈദി പറഞ്ഞു.