ആലുവ: പ്രളയ ദുരന്തത്തില്‍ കണ്സെഷന് കാര്‍ഡ് നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികളില്‍ നിന്ന് 500 രൂപ പിഴ ഈടാക്കി കെഎസ്ആര്‍ടിസി. ആലുവ ഡിപ്പോയിലാണ് സംഭവം. പിഴ അടക്കാതെ പുതിയ കാര്‍ഡ് നല്‍കില്ലെന്ന് ശഠിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ അന്‍വര്‍ സാദത്ത് എംഎല്‍എയോട് പരാതിപ്പെട്ടു. അദ്ദേഹം എടിഒയുമായും സോണല്‍ ഓഫീസറുമായും ബന്ധപ്പെട്ടുവെങ്കിലും ഫലമുണ്ടായില്ല. ദുരന്തത്തിന് ഇരയായവരെ കെഎസ്ആര്‍ടിസി ബ്ലേഡ് വക്കുകയാണെന്ന് എംഎല്‍എ കുറ്റപ്പെടുത്തി. വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ ആയിരക്കണക്കിന് കുട്ടികള്‍ ഈ പിഴ അടക്കാന്‍ നിര്‍ബന്ധിതരാകും.