തിരുവനന്തപുരം: ക്രൈസ്തവ സഭകളിലെ സ്ത്രീകളെ കുമ്പസാരിപ്പിക്കാന്‍ കന്യാസ്ത്രീകള്‍ക്ക് അധികാരം നല്‍കണമെന്ന് പറയുന്നവര്‍ ക്രൈസ്ത വിരുദ്ധരാണെന്ന് പി.സി.ജോര്‍ജ് എം.എല്‍.എ. ബൈബിള്‍ വചനങ്ങളുടെ ലംഘനമാകും അത്. സഭാ നിയമങ്ങളെ മാറ്റാന്‍ കഴിയില്ല. സാത്താനെ പ്രകീര്‍ത്തിക്കുന്നവരാണ് അത്തരം നിലപാട് സ്വീകരിക്കുന്നത്. കന്യാസ്ത്രീകള്‍ കുമ്പസാരിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നവര്‍ പുതിയ സഭയ്ക്ക് രൂപം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
കുമ്പസാര രഹസ്യം പുറത്ത് പറയും എന്ന് ഭീഷണിപ്പെടുത്തി ഓര്‍ത്തഡോക്സ് സഭയിലെ വൈദികന് പീഡിപ്പിച്ചു എന്ന പറയുന്നത് കള്ളമാണ്. ആരോപണ വിധേയനായ വൈദികനെ തനിക്ക് നേരിട്ടറിയാം. കുമ്പസാര രഹസ്യം ഒരു വൈദികരും പുറത്ത് പറയില്ലെന്നും പി.സി.ജോര്‍ജ് ജനം ടിവിയോട് പറഞ്ഞു.